Friday 5 August 2011

തളരരുതേ..


ബിന്ദു തോമസ്

ഇരുള്‍വഴികളിലണയും ദീപമായ്
ഇതളുകൊഴിഞ്ഞൊരു മഞ്ജുളസൂനമായ്
ഇനിയിവിടെ തളര്‍ന്നുവീഴുമോ
ഒരുവേള നിന്‍ ജീവിതപ്പാഴ്മരം
ഇലകളടര്‍ന്നിതാ നിറം മങ്ങി
ചിതലുംപിടിച്ച നിന്‍ ഭഗ്നമോഹങ്ങളില്‍
നിറയുന്ന ശാന്തിഗീതമായ്
വന്നണയുമോ പുല്ലാങ്കുഴല്‍ വീചികള്‍
ഇനിയിവിടെ ജീവസ്പന്ദനം
അലയടിച്ചുയരില്ല വന്‍തിരമാലകള്‍
കൊടും കാറ്റിലമരുന്ന പൂമരക്കൊമ്പുപോല്‍
അടരുകയായ് ജീവിതസന്ധ്യകളാകവേ
മരതകക്കല്ലുപോല്‍ അമൂല്യമാം ജന്മങ്ങള്‍
തെറ്റും ശരിയുമായ് കര്‍മ്മബന്ധങ്ങള്‍
ഇഴപൊട്ടുന്ന നൂലുപോല്‍ ജീവിതം
ഇരവിന്റെ തീരാനോവിലെറിയല്ലേ നീയിനി
ഇരുള്‍ വഴിയരികില്‍ വീണ്ടും
അമലേ നിന്‍ പതറും പദതാരുകള്‍
മൊഴിയടരാത്തൊരാധരപുടങ്ങളില്‍
ഒരു നറുപുഞ്ചിരി പാല്‍ നിലാവുപോല്‍
വിടരും നിന്‍ മുഖകാന്തിധാരയാല്‍
നവതേജസുണരുന്ന വേളയില്‍
ഇനി നീ പതറാതെ പോവുക
നിന്‍ വഴിയിലൊരായിരം നിറദീപമാലകള്‍


No comments:

Post a Comment