Friday 30 March 2012

മനോഭാവം മാറുമ്പോള്‍ നമ്മുടെ ജീവിതം മാറുന്നു.. അത്ഭുതം പോലെ!


                                                                        മേഴ്സി മാത്യു

ജീവിത പ്രശ്നങ്ങള്‍ ഇല്ലാതാവുകയല്ല, ജീവിത യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ ഒരു വ്യക്തിയെ പ്രാപ്തനാക്കുകയാണ് കൗണ്‍സിലിങ്ങിലൂടെ ചെയ്യുന്നത്. മറ്റൊരുതരത്തില്‍, ഓരോരുത്തരിലും ഓരോ തരത്തില്‍ പ്രകാശിതമാകുന്ന ഉള്‍വെളിച്ചം കണ്ടെത്താനുള്ള ശ്രമമാണ് കൗണ്‍സിലിംഗ്.

മനുഷ്യന്റെ, മനസ്സിന്റെ അവസ്ഥ ശരീരത്തേയും ശരീരത്തിന്റെ അവസ്ഥ മനസ്സിനേയും ബാധിക്കുന്നു. കഴിയുമെന്ന് മനസ്സിന് തോന്നിയാല്‍ ശരീരത്തിന്റെ ദൗര്‍ബല്യം വഴിമാറുന്നു.ഒരു മനുഷ്യന്‍ ചിന്തിക്കുന്നതെന്തോ, അവനത് ആയിത്തീരും.

സമീപനം വ്യത്യസ്തമായാല്‍...ചിന്ത വ്യത്യസ്തമായാല്‍...കുഞ്ഞുങ്ങള്‍ അത്ഭുത പ്രതിഭകള്‍....അല്ലെങ്കില്‍ 'മാണിക്യം കുപ്പത്തൊട്ടിയില്‍ തന്നെ'.

ശ്രീബുദ്ധന്റെ വാക്കുകള്‍ നമുക്ക് മനസില്‍ സൂക്ഷിക്കാം. ആയിരം പേരെ, ആയിരം യുദ്ധങ്ങളില്‍ ജയിക്കുന്നതിനേക്കാള്‍, സ്വയം ജയിക്കുന്നതാണ് മഹാവിജയം". ജീവിതയാത്രയില്‍ കണ്ടുമുട്ടുന്നവരുടെ ഹൃദയങ്ങളെ തൊട്ടറിയുന്നവരാകാന്‍ നമുക്കോരോരുത്തര്‍ക്കും സാധിക്കട്ടെ എന്നാശംസിക്കുന്നു.
 

Friday 19 August 2011

ഭൂമിതന്‍ മരണം


 മീര രാജു
  VIII C

കാണാനഴകുള്ള ഭൂമി നിനക്കൊരു
മരണഗീതത്തിന്‍ കയ്പ്പ്.
നിന്‍ രക്തം വലിച്ചു കുടിച്ചെല്ലാരും
നിന്‍ തണലില്‍ തന്നെ മയങ്ങി
എന്നിട്ടും നിന്നില്‍ വിഷംകൊണ്ട് മൂടുന്നു.
സ്നേഹമില്ലാത്തൊരീ മനുഷ്യന്‍
വിഷമുക്തമായ വളങ്ങള്‍ക്കുപകരം
വിഷമുള്ള കീടനാശിനി നിന്നില്‍ തളിച്ചു.
മാത്രമല്ലൊരുപാടു പുഴകളില്‍ വിഷംകലക്കി
മീനുകള്‍ തവളകളൊക്കെയും കൊന്നൊടുക്കി
എന്നിട്ടും തീരാതെ മരങ്ങളും വെട്ടി
മരങ്ങള്‍ തന്‍ തണലും സ്നേഹവും മറന്നു
മരങ്ങള്‍ തന്‍പച്ച മറന്നൊരു
മനുഷ്യന്‍ സസ്യങ്ങള്‍ നടാനും മറന്നു
കാടുകള്‍ മുഴുവനും വെട്ടിനികത്തി
കാടുകള്‍ മുഴുവന്‍ പട്ടണമാക്കി
മാത്രമല്ലെല്ലാനിധിയും
ഒടുങ്ങത്താര്‍ത്തിയാല്‍ തിന്നൊടുക്കി
കാണാനഴകുള്ള ഭൂമി നിനക്കൊരു
മരണഗീതത്തിന്‍ കയ്പ്പ്.
 



 

ചോദ്യം


അശ്വിന്‍ രാഘവന്‍
VIII C
 
മാനത്തിന്റെ കണ്ണുനീര്‍ നനഞ്ഞ്
തെന്നലിന്റെ തലോടല്‍കൊണ്ട്

പുഴകടന്ന് പൂമ്പാറ്റയെ നോക്കി
ഞാനെന്റെ ആദ്യവിദ്യാലയത്തിലെത്തി.

ആദ്യമായികണ്ട സാറിനെ ചൂണ്ടി
അച്ഛനെന്നോട് പറഞ്ഞു
അതാണ് നിന്റെ ഹെഡ്മാസ്റ്റര്‍.

ചെറുപുഞ്ചിരിയോടെ സാറെന്നോടാരാഞ്ഞു
'വാട്ടീസ് യുവര്‍ നെയിം'?

കരഞ്ഞുകൊണ്ട് ഞാന്‍ പറഞ്ഞു
സാറേ എനിക്കല്ലാമടി ചേച്ചിക്കാ.