മീര രാജു
VIII C
കാണാനഴകുള്ള ഭൂമി നിനക്കൊരു
മരണഗീതത്തിന്‍ കയ്പ്പ്.
നിന്‍ രക്തം വലിച്ചു കുടിച്ചെല്ലാരും
നിന്‍ തണലില്‍ തന്നെ മയങ്ങി
എന്നിട്ടും നിന്നില്‍ വിഷംകൊണ്ട് മൂടുന്നു.
സ്നേഹമില്ലാത്തൊരീ മനുഷ്യന്‍
വിഷമുക്തമായ വളങ്ങള്‍ക്കുപകരം
വിഷമുള്ള കീടനാശിനി നിന്നില്‍ തളിച്ചു.
മാത്രമല്ലൊരുപാടു പുഴകളില്‍ വിഷംകലക്കി
മീനുകള്‍ തവളകളൊക്കെയും കൊന്നൊടുക്കി
എന്നിട്ടും തീരാതെ മരങ്ങളും വെട്ടി
മരങ്ങള്‍ തന്‍ തണലും സ്നേഹവും മറന്നു
മരങ്ങള്‍ തന്‍പച്ച മറന്നൊരു
മനുഷ്യന്‍ സസ്യങ്ങള്‍ നടാനും മറന്നു
കാടുകള്‍ മുഴുവനും വെട്ടിനികത്തി
കാടുകള്‍ മുഴുവന്‍ പട്ടണമാക്കി
മാത്രമല്ലെല്ലാനിധിയും
ഒടുങ്ങത്താര്‍ത്തിയാല്‍ തിന്നൊടുക്കി
കാണാനഴകുള്ള ഭൂമി നിനക്കൊരു
മരണഗീതത്തിന്‍ കയ്പ്പ്.
No comments:
Post a Comment