Friday, 19 August 2011

ഭൂമിതന്‍ മരണം


 മീര രാജു
  VIII C

കാണാനഴകുള്ള ഭൂമി നിനക്കൊരു
മരണഗീതത്തിന്‍ കയ്പ്പ്.
നിന്‍ രക്തം വലിച്ചു കുടിച്ചെല്ലാരും
നിന്‍ തണലില്‍ തന്നെ മയങ്ങി
എന്നിട്ടും നിന്നില്‍ വിഷംകൊണ്ട് മൂടുന്നു.
സ്നേഹമില്ലാത്തൊരീ മനുഷ്യന്‍
വിഷമുക്തമായ വളങ്ങള്‍ക്കുപകരം
വിഷമുള്ള കീടനാശിനി നിന്നില്‍ തളിച്ചു.
മാത്രമല്ലൊരുപാടു പുഴകളില്‍ വിഷംകലക്കി
മീനുകള്‍ തവളകളൊക്കെയും കൊന്നൊടുക്കി
എന്നിട്ടും തീരാതെ മരങ്ങളും വെട്ടി
മരങ്ങള്‍ തന്‍ തണലും സ്നേഹവും മറന്നു
മരങ്ങള്‍ തന്‍പച്ച മറന്നൊരു
മനുഷ്യന്‍ സസ്യങ്ങള്‍ നടാനും മറന്നു
കാടുകള്‍ മുഴുവനും വെട്ടിനികത്തി
കാടുകള്‍ മുഴുവന്‍ പട്ടണമാക്കി
മാത്രമല്ലെല്ലാനിധിയും
ഒടുങ്ങത്താര്‍ത്തിയാല്‍ തിന്നൊടുക്കി
കാണാനഴകുള്ള ഭൂമി നിനക്കൊരു
മരണഗീതത്തിന്‍ കയ്പ്പ്.
 



 

ചോദ്യം


അശ്വിന്‍ രാഘവന്‍
VIII C
 
മാനത്തിന്റെ കണ്ണുനീര്‍ നനഞ്ഞ്
തെന്നലിന്റെ തലോടല്‍കൊണ്ട്

പുഴകടന്ന് പൂമ്പാറ്റയെ നോക്കി
ഞാനെന്റെ ആദ്യവിദ്യാലയത്തിലെത്തി.

ആദ്യമായികണ്ട സാറിനെ ചൂണ്ടി
അച്ഛനെന്നോട് പറഞ്ഞു
അതാണ് നിന്റെ ഹെഡ്മാസ്റ്റര്‍.

ചെറുപുഞ്ചിരിയോടെ സാറെന്നോടാരാഞ്ഞു
'വാട്ടീസ് യുവര്‍ നെയിം'?

കരഞ്ഞുകൊണ്ട് ഞാന്‍ പറഞ്ഞു
സാറേ എനിക്കല്ലാമടി ചേച്ചിക്കാ.

Tuesday, 16 August 2011

Life Guidance Programme




INDIA IN MY DREAM


Andria Joshy
X A

      In my dream, there is an India which stands proudly in front of other developed countries. Our nation should be a model for others. They should view us with a little jealousy. The first step to accomplish this dream is development. Our country should be included in the list of developed countries. It is only practical through the increase in percapita income, life expectancy, literacy, population control etc. Let us set a target for poverty eradication. In India some of the people are very rich and others are below poverty line. It shows a high difference in the quality of life. As far as possible equal distribution of money should be made. Another factor is correption. Many of our representatives do crores correption. It is the plundering of our wealth. So correption should be prohibited.
     Good treatment and good education should be given to people. For this hospitals and educational institutions of high quality should be made and it has to be open for poor people as well.Good food should be given to all people.
     Along with development activities our natural resources should be protected. In my opinion at least 40% of the land in India should be maintained as forests. The renewable resources should be used carefully and the non renewable resources should be conserved.
    Another factor is the protection of woman. Nowadays the discriminations against woman increase. It is a drawback of our society. There should a situation when women can walk alone through any place even at midnight.
     These all factors can build an India in my dream.

Monday, 15 August 2011

The Silent National Anthem


Salute Mother India...
Vande Matharam.


Here is a touching video which makes eyes glisten with tears of pride and patriotism. See the meaning of the national anthem conveyed beautifully. Though we know the words, we don't know what each word really conveys. But those children take the meaning to their hearts and express without words.Hats off to them!!  




Monday, 8 August 2011

Congratulations Biju Sir

The Manager,Head Master, Staff and PTA congratulated our Physical Education teacher Biju Sir for bagging 3 silver medals(Shot-put,Javelin throw and Triple jump)in the National Veterans' Meet held in Pondicherry.













റോഡിലേയ്ക്കിറങ്ങൂ.. മീന്‍പിടിക്കാം..



                                                          collected by Byju Mathew

Friday, 5 August 2011

തളരരുതേ..


ബിന്ദു തോമസ്

ഇരുള്‍വഴികളിലണയും ദീപമായ്
ഇതളുകൊഴിഞ്ഞൊരു മഞ്ജുളസൂനമായ്
ഇനിയിവിടെ തളര്‍ന്നുവീഴുമോ
ഒരുവേള നിന്‍ ജീവിതപ്പാഴ്മരം
ഇലകളടര്‍ന്നിതാ നിറം മങ്ങി
ചിതലുംപിടിച്ച നിന്‍ ഭഗ്നമോഹങ്ങളില്‍
നിറയുന്ന ശാന്തിഗീതമായ്
വന്നണയുമോ പുല്ലാങ്കുഴല്‍ വീചികള്‍
ഇനിയിവിടെ ജീവസ്പന്ദനം
അലയടിച്ചുയരില്ല വന്‍തിരമാലകള്‍
കൊടും കാറ്റിലമരുന്ന പൂമരക്കൊമ്പുപോല്‍
അടരുകയായ് ജീവിതസന്ധ്യകളാകവേ
മരതകക്കല്ലുപോല്‍ അമൂല്യമാം ജന്മങ്ങള്‍
തെറ്റും ശരിയുമായ് കര്‍മ്മബന്ധങ്ങള്‍
ഇഴപൊട്ടുന്ന നൂലുപോല്‍ ജീവിതം
ഇരവിന്റെ തീരാനോവിലെറിയല്ലേ നീയിനി
ഇരുള്‍ വഴിയരികില്‍ വീണ്ടും
അമലേ നിന്‍ പതറും പദതാരുകള്‍
മൊഴിയടരാത്തൊരാധരപുടങ്ങളില്‍
ഒരു നറുപുഞ്ചിരി പാല്‍ നിലാവുപോല്‍
വിടരും നിന്‍ മുഖകാന്തിധാരയാല്‍
നവതേജസുണരുന്ന വേളയില്‍
ഇനി നീ പതറാതെ പോവുക
നിന്‍ വഴിയിലൊരായിരം നിറദീപമാലകള്‍


പടിയിറക്കം


എം.. മൈക്കിള്‍
ഇനി പടിയിറങ്ങാം
തീരാസഹനത്തിന്റെ ഊടുവഴികളിലലസം
നടക്കാം, ചെന്നിരിക്കാം, ഇളവേല്‍ക്കാം
ഇലകരിഞ്ഞ പടുമരച്ചോട്ടില്‍

കാറ്റിന്‍ ചൂളങ്ങളില്‍, ഇലയനക്കങ്ങളില്‍
ഒരു മുളന്തണ്ടിന്റെ സംഗീതമായ്
അമ്മയമ്മ 'യെന്ന കിളിക്കൊഞ്ചലിന്‍
കരളുരുക്കത്തിനു കാതോര്‍ത്തിരിക്കാം

ഇന്നലെയമൃതോല്പം അമ്മിഞ്ഞകുടിച്ചവര്‍
തളിരിളം നാവിലക്ഷരപ്പൊന്നേറിയവര്‍
അക്ഷര വരികളായി അനര്‍ത്ഥ
ശതങ്ങളെയ്ത് രമിപ്പവരിപാര്‍ത്ഥമൂഢന്‍

ഓര്‍മ്മത്തെറ്റുകളുടെ നെടുനിശ്വാസമുയരുന്ന
വിധിവിഹിന്നങ്ങളാം ഭൂതച്ചെപ്പഴിച്ചുനോക്കാം
നിത്യവും വിരുന്നുണ്ട് തറവാട്ടിന്‍ തിരുമുറ്റ
ത്തോടിക്കളിക്കുന്നോരോണ വെയിലും
ചന്ദനപ്പൊന്നുടയാട നിശാന്ത്യങ്ങളും

തേനൂറും കിളിക്കൊഞ്ചലും താരാട്ടുമായി
പിച്ചവെച്ചോടിക്കളിച്ചാര്‍ത്തീടും
ആരോമല്‍ക്കിടാങ്ങളും കുസൃതിക്കുറുമ്പും

               ഞാന്‍ പകര്‍ന്നേകിയ മലയാളം നെഞ്ചറ്റി
ഓണപ്പൂപ്പൊലിയും തിരുവാതിരയും
തകൃതിയില്‍ ചോടുവെച്ച കോലടി നൃത്തവിശേഷവും
ഹാ! മധുരം തുളുമ്പുമോര്‍മ്മയില്‍
ഈ അല്പചരിതാര്‍ത്ഥ ഞാന്‍ മറന്നിരിക്കാം
കാലത്തിന്‍ തോഴനായ് കര്‍മ്മസാക്ഷിക്കൊപ്പം
കഥകള്‍ ചൊല്ലി കളിപറഞ്ഞും ചിരിച്ചും
പ്രൗഢതനയര്‍ തന്‍ വാക്ചാരുതയുടെ
കര്‍മ്മദളങ്ങളില്‍ നമോവാകമായതും ഓര്‍ത്തുപോകുന്നു
ആ സുഖസംതൃപ്ത ദിനങ്ങളിലൊന്നില്‍
ആംഗലത്തറവാട്ടിലെ ദുര്‍മുത്തശ്ശി
സൈരന്ധ്രിക്കപടച്ചിരിയാല്‍
ഉമ്മറക്കോലായിലും, അകത്തളത്തിലും
അതിഥിയായ് തിരുവോണമുണ്ടതും
കൂട്ടുകൂടി പാട്ടുപാടി കൂടെ നടന്നതും
സൗഹൃദത്തിന്റെ കാണാപ്പുറങ്ങളില്‍
ഡാകിനിത്തള്ളയായ് ദുര്‍മന്ത്രവാദത്തിന്റെ
ദുരര്‍ത്ഥ നിരമ്പ നിഘണ്ടുപദങ്ങളാല്‍
ഉഗ്രവിഷം ചീറ്റി തീയായാളിപ്പടര്‍ന്നതും
ആരോമല്‍ക്കിടാങ്ങളെ നെഞ്ചേറ്റി
വേവും മനസ്സോടെ മാംസംകരിഞ്ഞ്
വേപഥുപൂണ്ടലറിക്കരഞ്ഞു നടന്നതും
ഒരുള്‍ക്കിടിലത്തോടെയോര്‍ത്തു പോവുന്നു

ഇനിയാത്രയാവാം, കൊടുംതമസ്സിന്റെ
കനിവറ്റ നീരാളിക്കയങ്ങളിലമര്‍ന്നുചേരാം
അന്ത്യമാം നെടുനിശ്വാസമുതിരുംമുമ്പ്
വന്ധ്യമാമെന്‍ മാമലത്തറവാട്ടിലേയ്ക്ക്
ഒന്നുകൂടി തിരിഞ്ഞുനോക്കട്ടെ, യാത്മാവു
കത്തുന്ന വേവുപുരയില്‍ നിന്നും
ചടുലതാളത്തിന്റെ കബന്ധ നൃത്തം
ആടിത്തിമര്‍ക്കുന്ന പൂരപ്രബന്ധം
ഇനിവയ്യ നയനങ്ങളാഞ്ഞിറുക്കാം
തനിയേയിതുവഴി വേച്ചു പോവാം


ആംഗല വ്യാഘ്ര മുരളലും ചീറ്റലും
വങ്കരാക്ഷസ കെടുവചനങ്ങളും
ഉഗ്ര വിഷംകൊടും തീയിലമര്‍ന്നതും
ഓര്‍ക്കുകിലാര്‍ക്കുവേണ്ടി സഹിച്ചു ഞാന്‍?

അന്നു തളരാത്തൊരാത്മ വീര്യവും
ചോര്‍ന്നു തുടങ്ങും കര്‍മ്മധീരതയും
ആര്‍ക്കു കവലപരിരക്ഷ തീര്‍ത്തുവോ
കാര്‍ക്കോടകന്മാരായവര്‍ തിരിഞ്ഞുകൊത്തുന്നു

മദാമ്മ കാറിത്തുപ്പിയ രേഫമാകണുപാന
മദോന്മത്തം മെന്‍ മക്കള്‍ ചവച്ചുരസിക്കുന്നു
അരുതെന്നു ദുഃഖമൊഴിയാല്‍ വിലക്കവെ
അരുതാത്തെറി വചസ്സോടെന്‍ മുഖത്തേക്ക്
ആട്ടിത്തുപ്പിരസിക്കുന്നു;അമ്മിഞ്ഞതന്‍
പാല്‍മണം വറ്റാത്ത കുഞ്ഞിളംചുണ്ടുകള്‍
ഇങ്ങിനിച്ചവിട്ടരുതെന്നു നിഷ്ഠൂരം
പിഞ്ചിളം കാലാല്‍ചവുട്ടിപ്പടിയിറക്കെ
ഭ്രഷ്ടയായ് പെരുവഴിയില്‍ തള്ളവെ
ആര്‍ദ്രതയുടെ തറവാട്ടുവാതില്‍
ആരോതാഴുതിട്ടുപൂട്ടി കാവല്‍നില്‍ക്കെ
പെരുവഴിപ്പാതയിലനാഥ പ്രേതമായ
ദുര്‍വിധി ഗ്രസ്തയായടിഞ്ഞു വീഴാം
ദൂരെ ശവംതീനിക്കഴുകന്റെ
കൂര്‍പ്പെഴും നഖങ്ങളിലൊരുപിടി മാംസമാവാം
പൂര്‍വ്വിക സോദരിമാരുടെ പൂക്കുന്നൊ-
രസ്ഥി പഞ്ജരത്തോടൊത്തു ചേരാം
ഇനി പടിയിറങ്ങാം,
ഒരു വാക്കുചൊല്ലട്ടെ,
മലയാളമില്ലാത്ത മാമലനാടേ
മംഗലം ഭവിക്കട്ടെ, സ്വസ്തി തേസ്വസ്തി

Thursday, 4 August 2011

സ്നേഹം



സി.ഗ്രെയ്സിക്കുട്ടി എം.ജെ


മലയാളനാടിത് എന്റെ നാട്
മലയോര ഗ്രാമമാണെന്റെ വീട്
മലയാളഭാഷതന്‍ മാറില്‍ വളരും
മലയാളി പെണ്‍കിടാവായി ഞാനും
മരതകപ്പട്ടുകള്‍ നീളെ നീര്‍ത്തി
മലരണിക്കാടുകള്‍ പൂത്തുലഞ്ഞു
മനതാരില്‍ മുല്ലയും പിച്ചകവും
മണമിയലുന്നൊരു സ്നേഹതീരം

ഒരുമയിലാടിക്കളിച്ചിരുന്നു
ഓണ നിലാവിന്റെ ഓമനകള്‍
ഓടിയും ചാടിയും ഒത്തുചേരും
ഓണപ്പൂ വാരി വിതറുന്നു
അമ്മതന്‍ താരാട്ടിന്‍ ഓര്‍മ്മകളും
അമ്മിഞ്ഞപ്പാലിന്റെ മാധുര്യവും
അമ്മയും നന്മയുമൊത്തിണങ്ങും
അക്ഷര ലോകത്തിലെങ്ങുമെങ്ങും
എന്റെയീ ജീവിത സാഗരത്തില്‍
എന്നും തുണയായി നിന്നിടുന്നു
എന്‍ കരം നിന്‍ തോളില്‍ താങ്ങിടുന്നു
എന്‍ ജീവന്‍ നിന്നിലലിഞ്ഞിടുന്നു
സ്നേഹമേ നിന്നെ ഞാന്‍ പുല്‍കിടട്ടെ
സ്നേഹമായ് എന്നിലലിഞ്ഞുചേരൂ
സ്നേഹപ്രവാഹമായ് ലോകമെങ്ങും
സ്നേഹത്തിന്‍ നാളമായ് തീര്‍ന്നിടട്ടെ.

Tuesday, 26 July 2011

FRIENDS FOREVER(Poem)

                                                       Jyothipriya M.V
                                                                           X.A

          Dear friend, I’m happy because you exist. 
           In you I find my own shadow.
           And your acts of love and kindness
           Urge me to be loving and kind.

          You are the dome of love,
          Spring of strength and stream of peace;
          Wonderful god given gift
          Ever shining to love and to be loved.

          Your voice and thoughts
          Hurt me when you depart,
          Fill me with mourn
          And pulls me very much down.