മേഴ്സി മാത്യു
ജീവിത പ്രശ്നങ്ങള്‍ ഇല്ലാതാവുകയല്ല, ജീവിത യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ ഒരു വ്യക്തിയെ പ്രാപ്തനാക്കുകയാണ് കൗണ്‍സിലിങ്ങിലൂടെ ചെയ്യുന്നത്. മറ്റൊരുതരത്തില്‍, ഓരോരുത്തരിലും ഓരോ തരത്തില്‍ പ്രകാശിതമാകുന്ന ഉള്‍വെളിച്ചം കണ്ടെത്താനുള്ള ശ്രമമാണ് കൗണ്‍സിലിംഗ്.
മനുഷ്യന്റെ, മനസ്സിന്റെ അവസ്ഥ ശരീരത്തേയും ശരീരത്തിന്റെ അവസ്ഥ മനസ്സിനേയും ബാധിക്കുന്നു. കഴിയുമെന്ന് മനസ്സിന് തോന്നിയാല്‍ ശരീരത്തിന്റെ ദൗര്‍ബല്യം വഴിമാറുന്നു.ഒരു മനുഷ്യന്‍ ചിന്തിക്കുന്നതെന്തോ, അവനത് ആയിത്തീരും.
സമീപനം വ്യത്യസ്തമായാല്‍...ചിന്ത വ്യത്യസ്തമായാല്‍...കുഞ്ഞുങ്ങള്‍ അത്ഭുത പ്രതിഭകള്‍....അല്ലെങ്കില്‍ 'മാണിക്യം കുപ്പത്തൊട്ടിയില്‍ തന്നെ'.
ശ്രീബുദ്ധന്റെ വാക്കുകള്‍ നമുക്ക് മനസില്‍ സൂക്ഷിക്കാം. “ആയിരം പേരെ, ആയിരം യുദ്ധങ്ങളില്‍ ജയിക്കുന്നതിനേക്കാള്‍, സ്വയം ജയിക്കുന്നതാണ് മഹാവിജയം". ജീവിതയാത്രയില്‍ കണ്ടുമുട്ടുന്നവരുടെ ഹൃദയങ്ങളെ തൊട്ടറിയുന്നവരാകാന്‍ നമുക്കോരോരുത്തര്‍ക്കും സാധിക്കട്ടെ എന്നാശംസിക്കുന്നു.
No comments:
Post a Comment